Isaiah 42:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊള്ളയ്‍ക്കും കവര്‍ച്ചയ്‍ക്കും വിധേയമായ ഒരു ജനതയാണിത്. അവരെല്ലാം ഗുഹകളില്‍ കുടുങ്ങിയിരിക്കുന്നു; കാരാഗൃഹങ്ങളില്‍ അടയ്‍ക്കപ്പെട്ടിരിക്കുന്നു. രക്ഷിക്കാനാരുമില്ലാത്ത വേട്ടമൃഗമായും, “മടക്കിക്കൊടുക്കുക” എന്നു പറയാനാളില്ലാത്ത കൊള്ള വസ്തുവായും അവര്‍ തീര്‍ന്നിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടെക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.
Malayalam 1992 MBSI
എന്നാല്‍ ഇതു മോഷ്ടിച്ചും കവര്‍ന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളില്‍ കുടുങ്ങിയും കാരാഗൃഹങ്ങളില്‍ അടെക്കപ്പെട്ടുമിരിക്കുന്നു; അവര്‍ കവര്‍ച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവര്‍ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, “മടക്കിത്തരുക” എന്ന് ആരും പറയുന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഇതു മോഷ്ടിച്ചും കവര്‍ന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവര്‍ കവര്‍ച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവര്‍ കൊള്ളയായിപ്പോയി, മടക്കിത്തരിക എന്ന് ആരും പറയുന്നതുമില്ല.
Malayalam Bible POC-ML 2013
എന്നാല്‍, മോഷണത്തിനും കവര്‍ച്ചയ്‌ക്കും അധീനമായ ഒരു ജനമാണിത്. അവര്‍ ഗുഹ കളില്‍ കുടുങ്ങുകയും കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു. രക്‌ഷിക്കാനാരുമില്ലാതെ അവര്‍ ശത്രുക്കള്‍ക്ക് ഇരയായിത്തീര്‍ന്നു; തിരിച്ചുകൊടുക്കുക എന്നു പറയാനാരുമില്ലാതെ അവര്‍ കൊള്ളചെയ്യപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്, അവരെല്ലാം ഗുഹകളിൽ കുടുങ്ങുകയോ കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു. അവർ കവർച്ചയ്ക്ക് ഇരയായി, വിടുവിക്കാൻ ആരും ഇല്ല; കൊള്ളചെയ്യപ്പെട്ടു, “മടക്കിത്തരിക,” എന്ന് ആരും പറയുന്നതുമില്ല.