Isaiah 44:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ലജ്ജിതരാകും. വിഗ്രഹം നിര്‍മിക്കുന്ന ശില്പികള്‍ വെറും മനുഷ്യര്‍മാത്രം. അവര്‍ ഒരുമിച്ചു വരട്ടെ. അവര്‍ ഭയവിഹ്വലരും ലജ്ജിതരും ആകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
Malayalam 1992 MBSI
ഇതാ അവന്റെ കൂട്ടക്കാര്‍ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നില്‍ക്കട്ടെ; അവര്‍ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാ അവന്‍റെ കൂട്ടക്കാര്‍ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവര്‍ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.
Malayalam Bible POC-ML 2013
അവര്‍ ലജ്‌ജിതരാകും; വിഗ്രഹനിര്‍മാതാക്കള്‍ മനുഷ്യര്‍ മാത്രം! അവര്‍ ഒരുമിച്ച്‌ അണിനിരക്കട്ടെ, അവര്‍ ഭയപ്പെടുകയും ലജ്‌ജിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, അവരുടെ കൂട്ടരെല്ലാം ലജ്ജിതരാക്കപ്പെടുന്നു; അതിന്റെ ശില്പിയോ, കേവലം മനുഷ്യരാണ്. അവരെല്ലാം ഒരുമിച്ചുകൂടി ഒരു നിലപാട് എടുക്കട്ടെ; അവർ ഭയന്നുവിറച്ച് ഒരുപോലെ ലജ്ജിതരായിത്തീരും.