Isaiah 44:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇരുമ്പുപണിക്കാരന്‍ തീക്കനലിന്മേല്‍ വച്ചു പഴുപ്പിച്ച് അടിച്ച് അതിനു രൂപം നല്‌കുന്നു. കരുത്തുറ്റ കരംകൊണ്ട് അതു നിര്‍മിക്കുന്നു. എന്നാല്‍ അയാള്‍ വിശന്നു വിവശനാകുന്നു. വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു.
Malayalam 1992 MBSI
കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലില്‍ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുംന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളംകുടിക്കാതെ തളര്‍ന്നുപോകുന്നു.
Malayalam Bible POC-ML 2013
ഇരുമ്പുപണിക്കാരന്‍ തീക്കനലില്‍വച്ച്‌ പഴുപ്പിച്ച്‌ ചുറ്റികയ്‌ക്കടിച്ച്‌ അതിനു രൂപം കൊടുക്കുന്നു. അങ്ങനെ തന്‍െറ കരബലംകൊണ്ട്‌ അതു നിര്‍മിക്കുന്നു. എന്നാല്‍, വിശപ്പുകൊണ്ട്‌ അവന്‍െറ ശക്‌തി ക്‌ഷയിക്കുന്നു; ജലപാനം നടത്താതെ അവന്‍ തളരുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇരുമ്പുപണിക്കാരൻ ഒരു ആയുധം എടുത്ത് അതുപയോഗിച്ച് കനലിൽവെച്ച് പണിയുന്നു. ചുറ്റികകൾകൊണ്ടടിച്ച് ഒരു വിഗ്രഹത്തിനു രൂപംനൽകുന്നു അയാളുടെ ഭുജബലത്താൽ അത് അടിച്ചു രൂപപ്പെടുത്തുന്നു. അയാൾ വിശന്നു തളർന്നുപോകുന്നു; വെള്ളം കുടിക്കാതെ അവശനായിത്തീരുന്നു.