Isaiah 44:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അല്ലെങ്കില്‍ കരുവേലകമോ സരളമരമോ മുന്‍കൂട്ടി കണ്ടുപിടിച്ചു കാട്ടില്‍ വളരാന്‍ അനുവദിക്കുകയോ ദേവദാരു നട്ടുപിടിപ്പിച്ചു വളരാന്‍ കാത്തിരിക്കുകയോ ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളർത്തുകയു ചെയ്യുന്നു.
Malayalam 1992 MBSI
ഒരുവന്‍ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളില്‍ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്‍ത്തുകയു ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കുകയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ട് ഉറപ്പിക്കുകയും ഒരു അശോകം നട്ടുപിടിപ്പിക്കുകയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുവന്‍ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലകവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ട് ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്‍ത്തുകയും ചെയ്യുന്നു.
Malayalam Bible POC-ML 2013
അവന്‍ ദേവദാരു വെട്ടുന്നു. അല്ലെങ്കില്‍ കരുവേലകവും സരളമരവും തിരഞ്ഞെടുത്ത്‌ വൃക്‌ഷങ്ങള്‍ക്കിടയില്‍ വള രാന്‍ അനുവദിക്കുന്നു. അവന്‍ ദേവദാരു നടുകയും മഴ അതിനു പുഷ്‌ടി നല്‍കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൻ ദേവദാരു മുറിച്ചെടുക്കുന്നു, അയാൾ പുന്നമരവും കരുവേലകവും കൈവശപ്പെടുത്തുന്നു. അവൻ കാട്ടിലെ മരങ്ങളുടെ കൂട്ടത്തിൽ തനിക്കുവേണ്ടി അവയെ വളർത്തിക്കൊണ്ടുവരുന്നു, അയാൾ ഒരു അശോകം നട്ടുപിടിപ്പിക്കുന്നു; മഴ അതിനെ വളർത്തുന്നു.