Isaiah 44:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശേഷിച്ച തടികൊണ്ട് ദേവവിഗ്രഹം നിര്‍മിച്ച് മുമ്പില്‍ വീണ് അതിനെ ആരാധിക്കുന്നു. “എന്നെ രക്ഷിക്കണമേ, അവിടുന്ന് എന്‍റെ ദൈവം” എന്നു പറഞ്ഞ് ആ വിഗ്രഹത്തോടു പ്രാര്‍ഥിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ ശേഷിപ്പുകൊണ്ടു അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാർത്ഥിച്ചു: എന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
Malayalam 1992 MBSI
അതിന്റെ ശേഷിപ്പുകൊണ്ടു അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ത്ഥിച്ചുഎന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കുകയും അതിനോടു പ്രാർത്ഥിച്ച്: “എന്നെ രക്ഷിക്കണമേ; നീ എന്റെ ദേവനല്ലയോ” എന്നു പറയുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ ശേഷിപ്പുകൊണ്ട് അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ഥിച്ച്: എന്നെ രക്ഷിക്കേണമേ; നീ എന്‍റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
Malayalam Bible POC-ML 2013
ശേഷി ച്ചഭാഗംകൊണ്ട്‌ അവന്‍ ദേവനെ, വിഗ്രഹത്തെ, ഉണ്ടാക്കി അതിനെ പ്രണമിച്ച്‌ ആരാധിക്കുന്നു. എന്നെ രക്‌ഷിക്കണമേ, അവിടുന്നാണല്ലോ എന്‍െറ ദൈവം എന്ന്‌ അവന്‍ അതിനോടു പ്രാര്‍ഥിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശേഷിച്ചഭാഗംകൊണ്ട് അയാൾ ഒരു ദേവതയെ നിർമിക്കുന്നു, അയാളുടെ വിഗ്രഹത്തെത്തന്നെ; അയാൾ അതിന്റെ മുമ്പിൽ വീണ് അതിനെ നമസ്കരിക്കുന്നു. അതിനോട് പ്രാർഥിച്ച്, “എന്നെ രക്ഷിക്കണമേ; നീ എന്റെ ദേവതയല്ലോ!” എന്ന് അയാൾ പറയുന്നു.