Isaiah 44:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബേ, നീ ഇത് ഓര്‍മിക്കുക; ഇസ്രായേലേ, നീ ഇതു മറക്കാതിരിക്കുക. നീ എന്‍റെ ദാസനാണല്ലോ. നിനക്കു ഞാന്‍ ജന്മം നല്‌കി. ഇസ്രായേലേ, ഞാന്‍ നിന്നെ മറക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബേ, ഇതു ഓർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നേ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല.
Malayalam 1992 MBSI
യാക്കോബേ, ഇതു ഔര്‍ത്തുകൊള്‍ക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന്‍ തന്നേ; യിസ്രായേലേ, ഞാന്‍ നിന്നെ മറന്നുകളകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; യിസ്രായേലേ, നീ എന്റെ ദാസനല്ലയോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബേ, ഇത് ഓര്‍ത്തുകൊള്‍ക; യിസ്രായേലേ, നീ എന്‍റെ ദാസനല്ലോ; ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്‍റെ ദാസന്‍ തന്നെ; യിസ്രായേലേ, ഞാന്‍ നിന്നെ മറന്നുകളകയില്ല.
Malayalam Bible POC-ML 2013
യാക്കോബേ, നീ ഇവ ഓര്‍മിക്കുക. ഇസ്രായേലേ, ഓര്‍മിക്കുക. നീ എന്‍െറ ദാസ നാണ്‌; ഞാന്‍ നിന്നെ സൃഷ്‌ടിച്ചു; നീ എന്‍െറ ദാസന്‍ തന്നെ. ഇസ്രായേലേ, ഞാന്‍ നിന്നെ വിസ്‌മരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യാക്കോബേ, ഈ കാര്യങ്ങൾ ഓർക്കുക, ഇസ്രായേലേ, നീ എന്റെ ദാസനാണല്ലോ. ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ഭൃത്യൻതന്നെ; ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല.