Isaiah 44:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വ്യാജലക്ഷണം പറയുന്നവരുടെ ശകുനങ്ങളെ ഞാന്‍ വ്യര്‍ഥമാക്കി. പ്രശ്നം വയ്‍ക്കുന്നവരെ വിഡ്ഢികളാക്കുകയും ചെയ്തു. ഞാന്‍ ജ്ഞാനികളെ പിന്തിരിപ്പിക്കുന്നു. അവരുടെ ജ്ഞാനത്തെ വിഡ്ഢിത്തമാക്കിത്തീര്‍ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
Malayalam 1992 MBSI
ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.
Malayalam Bible POC-ML 2013
വ്യാജപ്രവാചകന്‍മാരുടെ ശകുനങ്ങളെ അവിടുന്ന്‌ വ്യര്‍ഥമാക്കുകയും പ്രശ്‌നം വയ്‌ക്കുന്നവരെ വിഡ്‌ഢികളാക്കുകയും ചെയ്യുന്നു. വിജ്‌ഞാനികളുടെ വാക്കുകളെ അവിടുന്ന്‌ വിപരീതമാക്കുകയും അവരുടെ ജ്‌ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വ്യാജപ്രവാചകരുടെ ചിഹ്നങ്ങൾ ഞാൻ നിഷ്ഫലമാക്കുകയും ദേവപ്രശ്നംവെക്കുന്നവരെ മൂഢരാക്കുകയുംചെയ്യുന്നു, ജ്ഞാനികളുടെ പാണ്ഡിത്യം മറിച്ചിട്ട് അതു വെറും ഭോഷത്തമാക്കി മാറ്റുന്നു.