Isaiah 44:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ എന്‍റെ ദാസന്‍റെ വാക്കുകള്‍ സ്ഥിരീകരിക്കുന്നു. എന്‍റെ ദൂതന്മാരുടെ ഉപദേശങ്ങള്‍ നടപ്പാക്കുന്നു. യെരൂശലേമില്‍ കുടിപാര്‍പ്പുണ്ടാകുമെന്നും യെഹൂദ്യയിലെ നഗരങ്ങള്‍ വീണ്ടും നിര്‍മിക്കപ്പെടുമെന്നും അവയുടെ അവശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടുമെന്നും പറയുന്നതു ഞാനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും, ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ എന്റെ ദാസന്റെ വചനം നിവര്‍ത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമില്‍ നിവാസികള്‍ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള്‍ പണിയപ്പെടും ഞാന്‍ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ച് എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും, ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എന്‍റെ ദാസന്‍റെ വചനം നിവര്‍ത്തിച്ച് എന്‍റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികള്‍ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള്‍ പണിയപ്പെടും ഞാന്‍ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
Malayalam Bible POC-ML 2013
അവിടുന്ന്‌ തന്‍െറ ദാസരുടെ വാക്കുകള്‍ ഉറപ്പിക്കുകയും ദൂതരുടെ ഉപദേശങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യുന്നു. ജറുസലെമിനോട്‌ അവള്‍ അധിവസിക്കപ്പെടുമെന്നും യൂദാനഗരങ്ങളോട്‌ അവര്‍ പുനര്‍നിര്‍മിക്കപ്പെടുമെന്നും നാശത്തില്‍നിന്ന്‌ അവരെ താന്‍ പുനരുദ്‌ധരിക്കുമെന്നും അവിടുന്ന്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ദാസന്മാരുടെ വചനം ഞാൻ നിവൃത്തിയാക്കുന്നു, എന്റെ സന്ദേശവാഹകരുടെ പ്രവചനം ഞാൻ നിറവേറ്റുന്നു. “ജെറുശലേമിനെക്കുറിച്ച്, ‘നിന്നിൽ നിവാസികൾ ഉണ്ടാകും,’ എന്നും യെഹൂദാനഗരങ്ങളെക്കുറിച്ച്, ‘അവ പണിയപ്പെടും,’ എന്നും അതിലെ നാശാവശിഷ്ടങ്ങളെക്കുറിച്ച്, ‘ഞാൻ അവ പുനഃസ്ഥാപിക്കും,’ എന്നും ഞാൻ കൽപ്പിക്കുന്നു.