Isaiah 44:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൈറസിനെക്കുറിച്ച് അവിടുന്നു പറഞ്ഞു: “ഞാന്‍ നിയോഗിച്ച ഇടയനാണവന്‍; എന്‍റെ ഉദ്ദേശ്യം അവന്‍ നിവര്‍ത്തിക്കും.” യെരൂശലേമിനെക്കുറിച്ച്, “നീ വീണ്ടും നിര്‍മിക്കപ്പെടുമെന്നും” ദേവാലയത്തെക്കുറിച്ച്, “നിന്‍റെ അടിസ്ഥാനം വീണ്ടും ഉറപ്പിക്കപ്പെടുമെന്നും” അവിടുന്ന് അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കോരെശ് എന്റെ ഇടയൻ; അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.
Malayalam 1992 MBSI
കോരെശ് എന്റെ ഇടയന്‍ അവന്‍ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കോരെശ് എന്റെ ഇടയൻ; അവൻ എന്റെ ഹിതമെല്ലാം നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കോരെശ് എന്‍റെ ഇടയന്‍ അവന്‍ എന്‍റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.
Malayalam Bible POC-ML 2013
സൈ റസിനെപ്പറ്റി, ഞാന്‍ നിയോഗി ച്ചഇടയനാണ്‌ അവന്‍, അവന്‍ എന്‍െറ ഉദ്‌ദേശ്യം സഫലമാക്കുമെന്നും ജറുസലെമിനെക്കുറിച്ച്‌, അവള്‍ പുനര്‍നിര്‍മിക്കപ്പെടുമെന്നും ദേവാലയത്തെക്കുറിച്ച്‌, നിന്‍െറ അടിസ്‌ഥാനം ഉറപ്പിക്കുമെന്നും അവിടുന്ന്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കോരെശിനെക്കുറിച്ച്, ‘ഞാൻ നിയമിച്ച ഇടയൻ, അയാൾ എന്റെ ഹിതമെല്ലാം നിറവേറ്റും; ജെറുശലേമിനെക്കുറിച്ച്, “അതു പുനർനിർമിക്കപ്പെടട്ടെ,” എന്നും ദൈവാലയത്തെക്കുറിച്ച്, “അതിന്റെ അടിസ്ഥാനം ഇടപ്പെടട്ടെ” ’ എന്നും കൽപ്പിക്കുന്നതു ഞാൻതന്നെ.”