Isaiah 44:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേറൊരുവന്‍ ‘സര്‍വേശ്വരനുള്ളവന്‍’ എന്നു തന്‍റെ കൈയില്‍ മുദ്രണം ചെയ്യും; ഇസ്രായേല്‍ എന്ന അപരനാമം സ്വീകരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യഹോവെക്കുള്ളവൻ എന്നു ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: യഹോവെക്കുള്ളവൻ എന്നു എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
Malayalam 1992 MBSI
ഞാന്‍ യഹോവേക്കുള്ളവന്‍ എന്നു ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന്‍ തന്റെ കൈമേല്‍യഹോവേക്കുള്ളവന്‍ എന്നു എഴുതി, യിസ്രായേല്‍ എന്നു മറുപേര്‍ എടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ഞാൻ യഹോവയ്ക്കുള്ളവൻ’ എന്ന് ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: ‘യഹോവയ്ക്കുള്ളവൻ’ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യഹോവയ്ക്കുള്ളവന്‍ എന്ന് ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന്‍ തന്‍റെ കൈമേൽ: യഹോവയ്ക്കുള്ളവന്‍ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേരെടുക്കും.
Malayalam Bible POC-ML 2013
ഞാന്‍ കര്‍ത്താവിന്‍േറ താണെന്ന് ഒരുവന്‍ പറയും; മറ്റൊരുവന്‍ യാക്കോബിന്‍െറ നാമം സ്വീകരിക്കും; മൂന്നാമതൊരുവന്‍ സ്വന്തം കൈയില്‍ കര്‍ത്താവിനുള്ളവന്‍ എന്നു മുദ്രണം ചെയ്യുകയും ഇസ്രായേല്‍ എന്നു പിതൃനാമം സ്വീകരിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചിലർ, ‘ഞാൻ യഹോവയുടെ സ്വന്തം’ എന്നു പറയും; മറ്റുചിലർ യാക്കോബിന്റെ പേരു സ്വീകരിക്കും; ഇനിയും ചിലർ തങ്ങളുടെ കൈമേൽ, ‘യഹോവയുടേത്’ എന്നെഴുതി ഇസ്രായേൽ എന്ന പേര് സ്വന്തമാക്കും.