Isaiah 45:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഈജിപ്തിന്‍റെ ധനവും എത്യോപ്യയുടെ കച്ചവടച്ചരക്കുകളും നിന്‍റെയടുക്കല്‍ എത്തും. അവ നിന്‍റേതായിത്തീരും. ശെബയിലെ ദീര്‍ഘകായന്മാര്‍ നിന്‍റെ അടിമകളായിത്തീരും. അവര്‍ ചങ്ങലയാല്‍ ബന്ധിതരായി വന്നു നിന്‍റെ മുമ്പില്‍ തലകുനിച്ചു നില്‌ക്കും. പ്രാര്‍ഥനാപൂര്‍വം അവര്‍ പറയും: ദൈവം അങ്ങയുടെകൂടെ മാത്രമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്റെ അടുക്കല്‍ കടന്നുവന്നു നിനക്കു കൈവശമാകും; അവന്‍ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; ‘നിന്റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്‍റെ അധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവര്‍ നിന്‍റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്‍റെ മധ്യേ മാത്രമേ ദൈവമുള്ളൂ; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈജിപ്‌തിന്‍െറ ധനവും എത്യോപ്യായുടെ കച്ചവടച്ചരക്കും ദീര്‍ഘകായരായ സേബായരും നിന്‍േറ താകും. അവര്‍ നിന്നെ അനുഗമിക്കും. ചങ്ങലകളാല്‍ ബന്‌ധിതരായ അവര്‍ വന്നു നിന്നെ വണങ്ങും. ദൈവം നിന്നോടുകൂടെ മാത്രമാണ്‌; അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല എന്നു പറഞ്ഞ്‌ അവര്‍ നിന്നോടുയാചിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റിന്റെ ഉല്പന്നങ്ങളും കൂശ്യരുടെ വ്യാപാരവസ്തുക്കളും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽവരും അവ നിന്റെ വകയായിത്തീരും; അവർ ചങ്ങല ധരിച്ചവരായി, നിന്റെ പിന്നാലെ ഇഴഞ്ഞുവരും. നിന്റെ മുമ്പിൽ വീണ്, ‘ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്, ആ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല,’ എന്നു പറഞ്ഞുകൊണ്ട് നിന്നോട് യാചിക്കും.”