Isaiah 45:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇരുളടഞ്ഞ സ്ഥലത്തുവച്ച് രഹസ്യമായിട്ടല്ല ഞാന്‍ സംസാരിച്ചത്. അവ്യക്തതയില്‍ എന്നെ അന്വേഷിക്കാന്‍ യാക്കോബിന്‍റെ സന്തതിയോടു ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍വേശ്വരനായ ഞാന്‍ പറയുന്നതു സത്യം. യഥാര്‍ഥമായതു ഞാന്‍ പ്രസ്താവിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവെച്ചല്ല സംസാരിച്ചതു; ഞാൻ യാക്കോബിന്റെ സന്തതിയോടു: വ്യർത്ഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ രഹസ്യത്തില്‍ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാന്‍ യാക്കോബിന്റെ സന്തതിയോടുവ്യര്‍ത്ഥമായി എന്നെ അന്വേഷിപ്പിന്‍ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവച്ചല്ല സംസാരിച്ചത്; ഞാൻ യാക്കോബിന്റെ സന്തതിയോട്: ‘വ്യർത്ഥമായി എന്നെ അന്വേഷിക്കുവിൻ’ എന്നല്ല കല്പിച്ചിരിക്കുന്നത്; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ രഹസ്യത്തിൽ അന്ധകാരപ്രദേശത്തു വച്ചല്ല സംസാരിച്ചത്; ഞാന്‍ യാക്കോബിന്‍റെ സന്തതിയോട്: വ്യര്‍ഥമായി എന്നെ അന്വേഷിപ്പിന്‍ എന്നല്ല കല്പിച്ചിരിക്കുന്നത്; യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
Malayalam Bible POC-ML 2013
അന്‌ധകാരം നിറഞ്ഞിടത്തുവച്ച് രഹസ്യമായല്ല ഞാന്‍ സംസാരിച്ചത്. ശൂന്യതയില്‍ എന്നെതിരയുവാന്‍ യാക്കോബിന്‍െറ സന്തതിയോടു ഞാന്‍ ആവശ്യപ്പെട്ടില്ല. കര്‍ത്താവായ ഞാന്‍ സത്യം പറയുന്നു; ഞാന്‍ ശരിയായതു പ്രഖ്യാപിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്, രഹസ്യമായിട്ടല്ല സംസാരിച്ചത്; ‘എന്നെ വ്യർഥമായി അന്വേഷിക്കുക’ എന്നല്ല ഞാൻ യാക്കോബിന്റെ സന്തതിയോട് കൽപ്പിച്ചത്. യഹോവ ആകുന്ന ഞാൻ സത്യം സംസാരിക്കുന്നു; ന്യായമായ കാര്യങ്ങൾ പ്രസ്താവിക്കുന്നു.