Isaiah 45:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നിന്‍റെ മുമ്പില്‍ നടക്കുകയും മലകളെ തട്ടി നിരപ്പാക്കുകയും ചെയ്യും. ഓട്ടുവാതിലുകള്‍ ഞാന്‍ തകര്‍ക്കും. ഇരുമ്പു സാക്ഷകള്‍ മുറിച്ചുമാറ്റും. ഇരുളിലെ നിധികള്‍, രഹസ്യനിക്ഷേപങ്ങള്‍ ഞാന്‍ നിനക്കു തരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
Malayalam 1992 MBSI
ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്ത് ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്ത് ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
Malayalam Bible POC-ML 2013
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിനക്കു മുമ്പേ പോകുകയും പർവതങ്ങൾ നിരപ്പാക്കുകയും ചെയ്യും; ഞാൻ വെങ്കലംകൊണ്ടുള്ള കവാടങ്ങൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയുകയും ചെയ്യും.