Isaiah 47:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങിവന്നു പൊടിയില്‍ ഇരിക്കുക; കല്‍ദായരുടെ പുത്രീ, സിംഹാസനം ഇല്ലാതെ നിലത്തിരിക്കുക. കാരണം ഇനിമേല്‍ നീ മൃദുല എന്നും കോമള എന്നും വിളിക്കപ്പെടുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.
Malayalam 1992 MBSI
ബാബേല്‍പുത്രിയായ കന്യകേ, ഇറങ്ങി പൊടിയില്‍ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.
Malayalam Bible POC-ML 2013
കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങി പൊടിയിലിരിക്കുക! കല്‍ദായപുത്രീ, സിംഹാസനം വെടിഞ്ഞ്‌ നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക. ബാബേല്യരുടെ നഗരറാണിയായവളേ, സിംഹാസനത്തിൽനിന്നും നിഷ്കാസിതയായി തറയിൽ ഇരിക്കുക. ഇനിയൊരിക്കലും നീ പേലവഗാത്രിയെന്നോ കോമളാംഗിയെന്നോ വിളിക്കപ്പെടുകയില്ല.