Isaiah 47:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ നിനക്കു പ്രായശ്ചിത്തം ചെയ്യാന്‍ കഴിയാത്ത ദുഷ്ടത നിനക്കു വരും; നിനക്കു പരിഹാരം ചെയ്യാന്‍ കഴിയാത്ത ആപത്ത് നിന്‍റെമേല്‍ വരും; നിനക്ക് അറിയാത്ത നാശം പെട്ടെന്നു നിനക്കു ഭവിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്റെമേൽ വരും; നിന്നാൽ പരിഹരിപ്പാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെമേൽ വരും.
Malayalam 1992 MBSI
അതുകൊണ്ടു മന്ത്രവാദത്താല്‍ നീക്കുവാന്‍ കഴിയാത്ത അനര്‍ത്ഥം നിന്റെമേല്‍ വരും; നിന്നാല്‍ പരിഹരിപ്പാന്‍ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെ മേല്‍ വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ടു മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്റെമേൽ വരും; നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെമേൽ വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു മന്ത്രവാദത്താൽ നീക്കുവാന്‍ കഴിയാത്ത അനര്‍ഥം നിന്‍റെമേൽ വരും; നിന്നാൽ പരിഹരിപ്പാന്‍ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്തനാശം പെട്ടെന്നു നിന്‍റെമേൽ വരും.
Malayalam Bible POC-ML 2013
രക്‌ഷപെടാന്‍ വയ്യാത്തനാശം നിനക്കു ഭവിക്കും. അപരിഹാര്യമായ അത്യാഹിതം നിനക്കു വന്നുചേരും. അപ്രതീക്‌ഷിതമായ വിനാശം നിന്‍െറ മേല്‍ പതിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ അനർഥം നിന്റെമേൽ പതിക്കും, മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല. നിനക്കു പരിഹരിക്കാനാകാത്ത ആപത്തു നിന്റെമേൽ വരും; നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശം നിന്റെമേൽ പെട്ടെന്നുതന്നെ വീഴും.