Isaiah 47:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കണ്ടാലും, അവര്‍ വയ്‍ക്കോല്‍ പോലെയാണ്; അഗ്നി അവരെ നശിപ്പിക്കുന്നു; തീജ്വാലയുടെ ശക്തിയില്‍നിന്ന് അവര്‍ക്ക് തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ കഴിയുന്നില്ല. ഇത് ഒരുവനു തണുപ്പുമാറ്റാനുള്ള കനലോ, ഇരുന്നു കായാനുള്ള തീയോ അല്ല!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാ, അവർ താളടിപോലെ ആയി തീക്കു ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്നു തങ്ങളെ തന്നേ വിടുവിക്കയില്ല; അതു കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല.
Malayalam 1992 MBSI
ഇതാ, അവര്‍ താളടിപോലെര ആയി തീക്കു ഇരയാകും; അവര്‍ അഗ്നിജ്വാലയില്‍നിന്നു തങ്ങളെ തന്നേ വിടുവിക്കയില്ല; അതു കുളിര്‍ മാറ്റുവാന്‍ തക്ക കനലും കായുവാന്‍ തക്ക തീയും അല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാ, അവർ വൈക്കോൽകുറ്റിപോലെ ആയി തീയ്ക്ക് ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്ന് അവരെത്തന്നെ വിടുവിക്കുകയില്ല; അതു കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാ, അവര്‍ താളടിപോലെ ആയി തീക്ക് ഇരയാകും; അവര്‍ അഗ്നിജ്വാലയിൽനിന്ന് തങ്ങളെത്തന്നെ വിടുവിക്കയില്ല; അതു കുളിര്‍ മാറ്റുവാന്‍ തക്ക കനലും കായുവാന്‍ തക്ക തീയും അല്ല.
Malayalam Bible POC-ML 2013
അവര്‍ വൈക്കോല്‍ത്തുരുമ്പു പോലെയാണ്‌. അഗ്‌നി അവരെ ദഹിപ്പിക്കുന്നു. തീജ്വാലകളില്‍ നിന്നു തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ അവര്‍ക്കു ശക്‌തിയില്ല. അതു തണുപ്പു മാറ്റാനുള്ള തീക്കനലും ഇരുന്നു കായാനുള്ള തീയുമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും; തീ അവരെ ദഹിപ്പിച്ചുകളയും. അഗ്നിജ്വാലയുടെ ശക്തിയിൽനിന്നു തങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല. അതു കുളിർമാറ്റുന്നതിനുള്ള കനലോ കായുവാൻ തക്ക തീയോ അല്ല.