Isaiah 47:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെയാകുന്നു നീ അധ്വാനിച്ചിരിക്കുന്നത്. നിന്‍റെ യൗവനംമുതല്‍ നിന്‍റെകൂടെ വ്യാപാരം ചെയ്തവര്‍, അവര്‍ അവരുടെതന്നെ ദിക്കുകളില്‍ അലയുന്നു; അവിടെ ആരും നിന്നെ രക്ഷിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ ഓരോരുത്തൻ താന്താന്റെ ദിക്കിലേക്കു അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കയില്ല.
Malayalam 1992 MBSI
ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതല്‍ നിന്നോടുകൂടെ വ്യപാരം ചെയ്തവര്‍ ഔരോരുത്തന്‍ താന്താന്റെ ദിക്കിലേക്കു അലഞ്ഞുപോകും ആരും നിന്നെ രക്ഷിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതൽ നിന്നോടുകൂടി വ്യാപാരം ചെയ്തവർ ഓരോരുത്തൻ അവനവന്റെ ദിക്കിലേക്കു അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കുകയില്ല.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെയാകും നീ അധ്വാനിച്ചിരിക്കുന്നത്; നിന്‍റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവര്‍ ഓരോരുത്തന്‍ താന്താന്‍റെ ദിക്കിലേക്ക് അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കയില്ല.
Malayalam Bible POC-ML 2013
ചെറുപ്പം മുതല്‍ നിന്നോടൊത്തു വ്യാപരി ച്ചആഭിചാരികന്‍മാര്‍ നിന്നെ ഉപേക്‌ഷിച്ചു താന്താങ്ങളുടെ വഴിയേ പോകും. നിന്നെ രക്‌ഷിക്കാന്‍ ആരും ഉണ്ടാവുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും നിന്നോടു ചേർന്നു കച്ചവടംചെയ്തവരും അതിലപ്പുറമാകുകയില്ല. അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും; നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല.