Isaiah 48:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ എന്നു പേരു വിളിക്കപ്പെട്ടവരും യെഹൂദായുടെ കടിപ്രദേശത്തു നിന്ന് ഉദ്ഭവിച്ചവരും സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും ഇസ്രായേലിന്‍റെ ദൈവത്തെ ഏറ്റുപറയുന്നവരുമായ യാക്കോബുഗൃഹമേ, ഇതു കേള്‍ക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ എന്ന പേർ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തിൽനിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീർത്തിക്കുന്നവരും ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊൾവിൻ.
Malayalam 1992 MBSI
യിസ്രായേല്‍ എന്ന പേര്‍ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തില്‍നിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീര്‍ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ എന്ന പേര് വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീർത്തിക്കുന്നവരും ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊള്ളുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ എന്ന പേര്‍ വിളിക്കപ്പെട്ടവരും യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉദ്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലങ്കിലും യിസ്രായേലിന്‍റെ ദൈവത്തെ കീര്‍ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്‍വിന്‍.
Malayalam Bible POC-ML 2013
ഇസ്രായേല്‍ എന്നു വിളിക്കപ്പെടുന്നവനും യൂദായില്‍ നിന്ന്‌ ഉദ്‌ഭവിച്ചവനുമായ യാക്കോബുഭവനമേ, കേള്‍ക്കുക: നിങ്ങള്‍ കര്‍ത്താവിന്‍െറ നാമത്തില്‍ സത്യം ചെയ്യുന്നു; ഇസ്രായേലിന്‍െറ ദൈവത്തെ ഏറ്റുപറയുന്നു. എന്നാല്‍, അതു സത്യത്തോടും ആത്‌മാര്‍ഥതയോടും കൂടെയല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യാക്കോബിന്റെ പിൻഗാമികളേ, ഇസ്രായേൽ എന്നു നാമധേയമുള്ളവരേ, യെഹൂദാവംശജരേ, യഹോവയുടെ നാമത്തിൽ ശപഥംചെയ്യുന്നവരേ, സത്യമോ നീതിയോ ഇല്ലാതെയാണെങ്കിലും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരേ,