Isaiah 48:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമിക്ക് അടിസ്ഥാനമിട്ടത് എന്‍റെ കൈയാണ്, ആകാശത്തെ വിരിച്ചത് എന്‍റെ വലതുകരമാണ്; ഞാന്‍ അവയെ വിളിക്കുമ്പോള്‍ അവ ഒരുമിച്ചു മുമ്പോട്ടുവന്നു നില്‌ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‌വരുന്നു.
Malayalam 1992 MBSI
എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാന്‍ വിളിക്കുമ്പോള്‍ അവ ഒക്കെയും ഉളവായ്‍വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്റെ വലംകൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ സകലവും ഉളവായിവരുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; ഞാന്‍ വിളിക്കുമ്പോള്‍ അവയൊക്കെയും ഉളവായിവരുന്നു.
Malayalam Bible POC-ML 2013
എന്‍െറ കരങ്ങള്‍ ഭൂമിക്ക്‌ അടിസ്‌ഥാനമിട്ടു; എന്‍െറ വലത്തുകൈയ്‌ ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്‍െറ മുന്‍പില്‍ ഒന്നിച്ച്‌ അണിനിരക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു, എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ അവയെ വിളിക്കുമ്പോൾ, അവയെല്ലാം ഒന്നുചേർന്ന് നിവർന്നുനിൽക്കുന്നു.