Isaiah 48:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ എല്ലാവരും ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍! അവരില്‍ ആരാണ് ഈ കാര്യങ്ങള്‍ പ്രഖ്യാപിച്ചത്? സര്‍വേശ്വരന്‍ അവനെ സ്നേഹിക്കുന്നു; ബാബിലോണില്‍ അവിടുത്തെ ലക്ഷ്യം നിറവേറ്റും; കല്‍ദായര്‍ക്ക് എതിരായിരിക്കും അവന്‍റെ കരം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
Malayalam 1992 MBSI
നിങ്ങള്‍ എല്ലാവരും കൂടിവന്നു കേട്ടുകൊള്‍വിന്‍; അവരില്‍ ആര്‍ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവര്‍ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊള്ളുവിൻ; അവരിൽ ആര് ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവിടുത്തെ ഹിതവും കല്ദയരോട് അവന്റെ ഭുജബലവും അനുഷ്ഠിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എല്ലാവരും കൂടിവന്നു കേട്ടുകൊള്‍വിന്‍; അവരിൽ ആര് ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവന്‍ ബാബേലിനോട് അവന്‍റെ ഹിതവും കല്ദയരോട് അവന്റെ ഭുജബലവും അനുഷ്ഠിക്കും.
Malayalam Bible POC-ML 2013
നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരില്‍ ആരാണ് ഇവയെല്ലാം പ്രസ്‌താവിച്ചത്? കര്‍ത്താവ് സ്‌നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കും; അവന്‍െറ കരങ്ങള്‍ കല്‍ദായര്‍ക്ക് എതിരേ ഉയരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങളെല്ലാവരും ഒരുമിച്ചുകൂടി കേൾക്കുക: ഏതു വിഗ്രഹമാണ് ഇക്കാര്യങ്ങൾ മുൻകൂട്ടി പ്രസ്താവിച്ചിരുന്നത്? യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട സഖ്യകക്ഷി ബാബേലിനെതിരായി തന്റെ ഹിതം നിറവേറ്റും; അദ്ദേഹത്തിന്റെ ഭുജം ബാബേല്യർക്ക് എതിരായിരിക്കും.