Isaiah 48:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവരെ മരുഭൂമികളില്‍കൂടി നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവിടുന്ന് അവര്‍ക്കുവേണ്ടി പാറയില്‍നിന്നും വെള്ളം ഒഴുക്കി; അവിടുന്നു പാറ പിളര്‍ന്നു, വെള്ളം കുതിച്ചു ചാടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവൻ അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളർന്നപ്പോൾ വെള്ളം ചാടിപുറപ്പെട്ടു.
Malayalam 1992 MBSI
അവന്‍ അവരെ ശൂന്യപ്രദേശങ്ങളില്‍കൂടി നടത്തിയപ്പോള്‍ അവര്‍ക്കും ദാഹിച്ചില്ല; അവന്‍ അവര്‍ക്കുംവേണ്ടി പാറയില്‍നിന്നു വെള്ളം ഒഴുകുമാറാക്കി; അവന്‍ പാറ പിളര്‍ന്നപ്പോള്‍ വെള്ളം ചാടിപുറപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവിടുന്ന് പാറ പിളർന്നപ്പോൾ വെള്ളം ചാടിപുറപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരെ ശൂന്യപ്രദേശങ്ങളിൽക്കൂടി നടത്തിയപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവന്‍ അവര്‍ക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവന്‍ പാറ പിളര്‍ന്നപ്പോള്‍ വെള്ളം ചാടി പുറപ്പെട്ടു.
Malayalam Bible POC-ML 2013
അവിടുന്ന്‌ മരുഭൂമിയിലൂടെ അവരെ നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവര്‍ക്കായി അവിടുന്ന്‌ പാറയില്‍നിന്നു ജലം ഒഴുക്കി; അവിടുന്ന്‌ പാറയില്‍ അടിച്ചു; ജലം പ്രവഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് അവരെ മരുഭൂമിയിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവിടന്ന് അവർക്കുവേണ്ടി പാറയിൽനിന്ന് ജലം ഒഴുക്കി; അവിടന്നു പാറയെ പിളർന്നു അങ്ങനെ വെള്ളം പൊട്ടിപ്പുറപ്പെട്ടു.