Isaiah 49:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“തീരദേശങ്ങളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. വിദൂരസ്ഥരായ ജനതകളേ, ശ്രദ്ധിക്കുവിന്‍. അമ്മയുടെ ഉദരത്തില്‍ വച്ചു സര്‍വേശ്വരന്‍ എന്നെ വിളിച്ചു. ഗര്‍ഭത്തില്‍വച്ചു തന്നെ എനിക്കു പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.
Malayalam 1992 MBSI
ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍; യഹോവ എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില്‍ തന്നേ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദ്വീപുകളേ, എന്റെ വാക്കു കേൾക്കുവിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍; യഹോവ എന്നെ ഗര്‍ഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നെ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
തീരദേശങ്ങളേ, വിദൂരജനതകളേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക; വിദൂരതയിലുള്ള ജനതകളേ, ഇതു കേൾക്കുക: യഹോവ എന്നെ ഗർഭംമുതൽതന്നെ വിളിച്ചിരിക്കുന്നു; അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവിടന്ന് എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.