Isaiah 49:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ നീ പറയും: ഞാന്‍ പുത്രദുഃഖമനുഭവിക്കുന്നവളും വന്ധ്യയും പരിത്യക്തയും പ്രവാസിനിയും ആയിരുന്നല്ലോ. പിന്നെ എനിക്കുവേണ്ടി ആരിവരെ പ്രസവിച്ചു വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരിക്കെ ഇവര്‍ എവിടെ നിന്നു വന്നു?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.
Malayalam 1992 MBSI
അപ്പോള്‍ നീ നിന്റെ ഹൃദയത്തില്‍ഞാന്‍ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആര്‍ ഇവരെ പ്രസവിച്ചു വളര്‍ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ ആര് ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ നീ നിന്റെ ഹൃദയത്തിൽ: ഞാന്‍ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞുനടക്കുന്നവളും ആയിരിക്കെ ആര്‍ ഇവരെ പ്രസവിച്ചു വളര്‍ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.
Malayalam Bible POC-ML 2013
അപ്പോള്‍, നീ ഹൃദയത്തില്‍ പറയും: വന്‌ധ്യയും പുത്ര ഹീനയും പ്രവാസിനിയും പരിത്യക്‌തയും ആയിരുന്ന എനിക്ക് ഇവര്‍ എങ്ങനെ ജനിച്ചു? ആര് ഇവരെ വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരുന്നിട്ടും ഇവര്‍ എവിടെ നിന്നു വന്നു?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘എനിക്കുവേണ്ടി ഇവരെ പ്രസവിച്ചത് ആര്? എന്റെ മക്കളെക്കുറിച്ചു വിലപിച്ചുകൊണ്ട് ഞാൻ വന്ധ്യയും പ്രവാസിയുമായി അലഞ്ഞു നടന്നുകൊണ്ടിരിക്കുമ്പോൾ, ഇവരെ ആര് പ്രസവിച്ചു വളർത്തിയിരിക്കുന്നു? ഞാൻ ഏകാകിനിയായിരുന്നല്ലോ, ഇവർ എവിടെയായിരുന്നു?’ എന്നു പറയും.”