Isaiah 49:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാക്കന്മാര്‍ നിങ്ങളുടെ വളര്‍ത്തച്ഛന്മാരും രാജ്ഞിമാര്‍ നിങ്ങളുടെ വളര്‍ത്തമ്മമാരും ആയിത്തീരും. അവര്‍ നിലംപറ്റെ തല കുനിച്ചു നിന്നെ വണങ്ങും, നിന്‍റെ കാലിലെ പൊടിനക്കും. അപ്പോള്‍ ഞാന്‍ സര്‍വേശ്വരനാകുന്നു എന്നു നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്ജിതരാകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
Malayalam 1992 MBSI
രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ വളർത്തമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ല എന്നും നീ അറിയും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
Malayalam Bible POC-ML 2013
രാജാക്കന്‍മാര്‍ നിന്‍െറ വളര്‍ത്തുപിതാക്കന്‍മാരും രാജ്‌ഞിമാര്‍ വളര്‍ത്തമ്മമാരും ആയിരിക്കും. അവര്‍ നിന്നെ സാഷ്‌ടാംഗം വണങ്ങുകയും നിന്‍െറ കാലിലെ പൊടി നക്കുകയും ചെയ്യും. ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്‌ജിതരാവുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞിമാർ നിനക്ക് വളർത്തമ്മമാരും ആയിരിക്കും. അവർ നിന്റെ മുന്നിൽ സാഷ്ടാംഗം വണങ്ങി നിന്റെ കാലിലെ പൊടിനക്കും. അപ്പോൾ ഞാൻ യഹോവയെന്നും എന്നിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ലെന്നും നീ അറിയും.”