Isaiah 49:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്നെ മര്‍ദിക്കുന്നവര്‍ അന്യോന്യം കടിച്ചുതിന്നാന്‍ ഞാനിടയാക്കും. വീഞ്ഞു കുടിച്ചെന്നപോലെ അവര്‍ രക്തം കുടിച്ചു മത്തരാകും. അപ്പോള്‍ ഞാനാകുന്നു നിന്‍റെ രക്ഷകനും വിമോചകനും യാക്കോബിന്‍റെ ബലവാനായ ദൈവവും എന്നു സര്‍വമനുഷ്യരും അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.
Malayalam 1992 MBSI
നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവര്‍ക്കും ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരന്‍ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലമനുഷ്യരും അറിയും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവര്‍ക്കു ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്‍റെ രക്ഷിതാവും യാക്കോബിന്‍റെ വീരന്‍ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകല ജഡവും അറിയും.
Malayalam Bible POC-ML 2013
നിന്നെ മര്‍ദിക്കുന്നവര്‍ സ്വന്തം മാംസം ഭക്‌ഷിക്കാന്‍ ഞാന്‍ ഇടവരുത്തും; വീഞ്ഞു കൊണ്ടെന്നപോലെ സ്വന്തം രക്‌തംകുടിച്ച്‌ അവര്‍ക്കു മത്തുപിടിക്കും; ഞാന്‍ നിന്‍െറ രക്‌ഷകനും വിമോചകനും, യാക്കോബിന്‍െറ ശക്‌തനായവനും ആണെന്ന്‌ അപ്പോള്‍ മര്‍ത്ത്യകുലം അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും; വീഞ്ഞുപോലെ സ്വന്തം രക്തം കുടിച്ച് അവർക്കു ലഹരിപിടിക്കും. യഹോവയായ ഞാൻ നിങ്ങളുടെ രക്ഷകനും യാക്കോബിന്റെ ശക്തനായവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനും എന്ന് സകലജനവും അന്ന് അറിയും.”