Isaiah 5:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹങ്കാരികള്‍ ലജ്ജിതരാകും. നീതിനിര്‍വഹണത്തില്‍ സര്‍വശക്തനായ സര്‍വേശ്വരന്‍ സമുന്നതനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.
Malayalam 1992 MBSI
അങ്ങനെ മനുഷ്യന്‍ കുനിയുകയും പുരുഷന്‍ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ മനുഷ്യന്‍ കുനിയുകയും പുരുഷന്‍ വണങ്ങുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും.
Malayalam Bible POC-ML 2013
മനുഷ്യനു തലകുനിക്കാന്‍ ഇടവന്നു. മര്‍ത്ത്യര്‍ അവമാനിതരായി. അഹങ്കാരികള്‍ ലജ്‌ജിതരായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ജനം കുനിയുകയും എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും, നിഗളികളുടെ കണ്ണുകളും താഴും.