Isaiah 50:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ ദാസന്‍റെ വാക്ക് അനുസരിക്കുകയും വെളിച്ചമില്ലാതെ ഇരുളില്‍ നടന്നിട്ടും സര്‍വേശ്വരന്‍റെ നാമത്തില്‍ ആശ്രയിച്ചും ദൈവത്തില്‍ അഭയം തേടുകയും ചെയ്യുന്നവന്‍ നിങ്ങളില്‍ ആരാണ്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ചു തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.
Malayalam 1992 MBSI
നിങ്ങളില്‍ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന്‍ ആര്‍? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തില്‍ നടന്നാലും അവന്‍ യഹോവയുടെ നാമത്തില്‍ ആശ്രയിച്ചു തന്റെ ദൈവത്തിന്മേല്‍ ചാരിക്കൊള്ളട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ട് അനുസരിക്കുകയും ചെയ്യുന്നവൻ ആര്? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുഴു അവരെ തിന്നുകളയും. നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന്‍ ആര്‍? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവന്‍ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.
Malayalam Bible POC-ML 2013
നിങ്ങളിലാരാണ് കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ ദാസന്‍െറ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്‌ധകാരത്തില്‍ നടന്നിട്ടും കര്‍ത്താവിന്‍െറ നാമത്തില്‍ ആശ്രയിക്കുകയും തന്‍െറ ദൈവത്തില്‍ അഭയം തേടുകയും ചെയ്യുന്നവന്‍ തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളിൽ ആർ യഹോവയെ ഭയപ്പെടും? അവിടത്തെ ദാസന്റെ ശബ്ദം ആർ അനുസരിക്കും? പ്രകാശമില്ലാത്തവർ ഇരുട്ടിൽ നടന്നുകൊള്ളട്ടെ, അവൻ യഹോവയുടെ നാമത്തിൽ അഭയം തേടുകയും തന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യട്ടെ.