Isaiah 50:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റുള്ളവരെ നശിപ്പിക്കാന്‍ തീ കത്തിക്കുകയും തീക്കൊള്ളി മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങള്‍ കത്തിച്ച തീയുടെയും മിന്നിച്ച കൊള്ളിയുടെയും അടുത്തേക്കു പോകുവിന്‍. എന്‍റെ കൈയില്‍നിന്ന് ഇതായിരിക്കും നിങ്ങള്‍ക്കു ലഭിക്കുക. നിങ്ങള്‍ പീഡനം സഹിച്ചു കിടക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹാ, തീ കത്തിച്ചു തീയമ്പുകൾ അരെക്കു കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിൻ; എന്റെ കയ്യാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.
Malayalam 1992 MBSI
ഹാ, തീ കത്തിച്ചു തീയമ്പുകള്‍ അരെക്കു കെട്ടുന്നവരേ, നിങ്ങള്‍ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങള്‍ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിന്‍; എന്റെ കയ്യാല്‍ ഇതു നിങ്ങള്‍ക്കു ഭവിക്കും; നിങ്ങള്‍ വ്യസനത്തോടെ കിടക്കേണ്ടിവരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്കു കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടക്കുവിൻ; എന്റെ കൈയാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹാ, തീ കത്തിച്ചു തീയമ്പുകള്‍ അരയ്ക്കു കെട്ടുന്നവരേ, നിങ്ങള്‍ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങള്‍ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിന്‍; എന്‍റെ കൈയാൽ ഇതു നിങ്ങള്‍ക്കു ഭവിക്കും; നിങ്ങള്‍ വ്യസനത്തോടെ കിടക്കേണ്ടിവരും.
Malayalam Bible POC-ML 2013
തീ കൊളുത്തുകയും തീക്കൊള്ളികള്‍ മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങള്‍ കൊളുത്തിയ തീയുടെയും, മിന്നി ച്ചതീക്കൊള്ളിയുടെയും പ്രകാശത്തില്‍ സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ പീഡനമേറ്റു തളര്‍ന്നു കിടക്കും. ഇതാണു ഞാന്‍ തരുന്ന പ്രതിഫലം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇപ്പോൾ തീ കത്തിക്കുന്നവരായ എല്ലാവരുമേ, സ്വന്തം ആവശ്യത്തിന് പന്തങ്ങൾ കൊളുത്തുന്നവരേ, നിങ്ങൾ കത്തിച്ച അഗ്നിയുടെ പ്രകാശത്തിലും നിങ്ങൾ കൊളുത്തിയ പന്തത്തിന്റെ വെളിച്ചത്തിലും നടന്നുകൊള്ളുക. ഇതാണ് എന്റെ കൈയിൽനിന്ന് നിങ്ങൾക്കു ലഭിക്കാനിരിക്കുന്നത്. നിങ്ങൾ യാതനയിൽത്തന്നെ കഴിയേണ്ടിവരും.