Isaiah 51:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മര്‍ദകന്‍റെ ക്രോധം നിമിത്തം നീ എന്തിനു നിരന്തരം ഭയപ്പെടുന്നു? അതു നിന്നെ സ്പര്‍ശിക്കുകയില്ല. തടവിലാക്കപ്പെട്ടവര്‍ അതിവേഗം മോചിതരാകും. അവര്‍ മരിക്കുകയോ, പാതാളത്തിലേക്കു പോകുകയോ ഇല്ല. അവര്‍ക്ക് ആഹാരത്തിനു ബുദ്ധിമുട്ടുണ്ടാവുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല.
Malayalam 1992 MBSI
പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തില്‍ അഴിച്ചുവിടും; അവന്‍ കുണ്ടറയില്‍ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ തടവറയിൽ മരിക്കുകയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പീഡകന്‍റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവന്‍ കുണ്ടറയിൽ മരിക്കയില്ല; അവന്‍റെ ആഹാരത്തിനു മുട്ടുവരികയുമില്ല.
Malayalam Bible POC-ML 2013
അടിമകള്‍ വേഗം മോചിതരാകും. അവര്‍ മരിക്കുകയോ പാതാളത്തില്‍ വീഴുകയോ ഇല്ല. അവര്‍ക്ക്‌ ആഹാരം മുടങ്ങുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും; അവർ കാരാഗൃഹത്തിൽക്കിടന്നു മരിക്കുകയില്ല, അവരുടെ ആഹാരം മുടങ്ങുകയുമില്ല.