Isaiah 51:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ പ്രസവിച്ച മക്കളില്‍ ആരും നിന്നെ നയിക്കാനില്ല. നീ പോറ്റി വളര്‍ത്തിയവരില്‍ ആരും നിന്നെ കൈക്കു പിടിച്ചു നടത്താനില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല.
Malayalam 1992 MBSI
അവള്‍ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവള്‍ വളര്‍ത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈകൂ പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലും അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ പ്രസവിച്ച സകല പുത്രന്മാരിലുംവച്ച് അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവള്‍ വളര്‍ത്തിയ എല്ലാ മക്കളിലുംവച്ച് അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല.
Malayalam Bible POC-ML 2013
അവള്‍ പ്രസവി ച്ചപുത്രന്‍മാരില്‍ ആരും അവളെ നയിക്കാനില്ല. അവള്‍ പോറ്റിയ പുത്രന്‍മാരില്‍ ആരും അവളെ കൈപിടിച്ചുനടത്താനില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ അവളെ നയിക്കാൻ ഒരുത്തനുമില്ല; അവൾ വളർത്തിയ മക്കളിൽ അവളെ കൈപിടിച്ചു നടത്താൻ ആരുമില്ല.