Isaiah 51:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ജനമേ കേള്‍ക്കുവിന്‍. എന്‍റെ ജനപദമേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍. എന്നില്‍നിന്ന് ഒരു നിയമം പുറപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും.
Malayalam 1992 MBSI
എന്റെ ജനമേ, എന്റെ വാക്കു കേള്‍പ്പിന്‍ ‍; എന്റെ ജാതിയേ, എനിക്കു ചെവിതരുവിന്‍ ‍; ഉപദേശം എങ്കല്‍ നിന്നു പുറപ്പെടും; ഞാന്‍ എന്റെ ന്‍ യായത്തെ വംശങ്ങള്‍ക്കു പ്രകാശമായി സ്ഥാപിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ ജനമേ, എന്റെ വാക്കു കേൾക്കുവിൻ; എന്റെ ജനതയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ജനമേ,എന്‍റെ വാക്കു കേള്‍പ്പിന്‍; എന്‍റെ ജാതിയേ, എനിക്കു ചെവിതരുവിന്‍; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാന്‍ എന്‍റെ ന്യായത്തെ വംശങ്ങള്‍ക്കു പ്രകാശമായി സ്ഥാപിക്കും.
Malayalam Bible POC-ML 2013
എന്‍െറ ജനമേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍. എന്‍െറ രാജ്യമേ, എനിക്കു ചെവിതരുവിന്‍. എന്നില്‍നിന്ന്‌ ഒരു നിയമം പുറപ്പെടും; എന്‍െറ നീതി ജനതകള്‍ക്കു പ്രകാശമായി ഭവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക; എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക: കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും; എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും.