Isaiah 51:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ നീതി ജനതകള്‍ക്കു പ്രകാശമായിത്തീരും. ഞാന്‍ വേഗം വന്ന് അവരെ രക്ഷിക്കും. എന്‍റെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. എന്‍റെ കരം ജനതകളെ ഭരിക്കും. വിദൂരദേശങ്ങള്‍ എനിക്കുവേണ്ടി കാത്തിരിക്കുന്നു. എന്‍റെ കരങ്ങളില്‍ അവര്‍ പ്രത്യാശ അര്‍പ്പിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.
Malayalam 1992 MBSI
എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങള്‍ വംശങ്ങള്‍ക്കു ന്‍ യായം വിധിക്കും; ദ്വീപുകള്‍ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തില്‍ അവര്‍ ആശ്രയിക്കുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങള്‍ വംശങ്ങള്‍ക്കു ന്യായം വിധിക്കും; ദ്വീപുകള്‍ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവര്‍ ആശ്രയിക്കുന്നു.
Malayalam Bible POC-ML 2013
ഞാന്‍ വേഗം അവരെ മോചിപ്പിക്കും. എന്‍െറ രക്‌ഷ കടന്നു വരുന്നു. എന്‍െറ കരം ജനതകളെ ഭരിക്കും. തീരദേശങ്ങള്‍ എന്നെ കാത്തിരിക്കുകയും എന്‍െറ ഭരണം ആഗ്രഹിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു, എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു, എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും. ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.