Isaiah 51:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തുകയും താഴെ ഭൂമിയിലേക്കു നോക്കുകയും ചെയ്യുവിന്‍. ആകാശം പുകപോലെ മറഞ്ഞുപോകും, ഭൂമി വസ്ത്രംപോലെ ജീര്‍ണിച്ചുപോകും. അതില്‍ നിവസിക്കുന്നവര്‍ കൊതുകുപോലെ ചത്തൊടുങ്ങും. എന്നാല്‍ എന്റെ രക്ഷ എന്നേക്കും നിലനില്‌ക്കും. എന്‍റെ വിടുതല്‍ നിത്യമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല.
Malayalam 1992 MBSI
നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയര്‍ത്തുവിന്‍ ; താഴെ ഭൂമിയെ നോക്കുവിന്‍ ; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിനെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും; എന്നാല്‍ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയര്‍ത്തുവിന്‍; താഴെ ഭൂമിയെ നോക്കുവിന്‍; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല.
Malayalam Bible POC-ML 2013
നിങ്ങള്‍ മുകളില്‍ ആകാശത്തേക്കും താഴെ ഭൂമിയിലേക്കും നോക്കുവിന്‍, ആകാശം പുകപോലെ അപ്രത്യക്ഷമാകും. ഭൂമി വസ്ത്രംപോലെ പഴകും. അതിലെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും. എന്നാല്‍, ഞാന്‍ നല്‍കുന്ന രക്‌ഷ നിത്യമാണ്; മോചനം അനന്തവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക, താഴേ ഭൂമിയെ നോക്കുക. ആകാശം പുകപോലെ അപ്രത്യക്ഷമാകും, ഭൂമി വസ്ത്രംപോലെ പഴകിപ്പോകും, അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും, എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും, എന്റെ നീതി നീങ്ങിപ്പോകുകയുമില്ല.