Isaiah 52:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ തിടുക്കം കാട്ടേണ്ടാ, വേഗം ഓടുകയും വേണ്ടാ. സര്‍വേശ്വരന്‍ നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്‍റെ ദൈവം നിങ്ങളുടെ പിമ്പില്‍ നിങ്ങള്‍ക്കു കാവല്‌ക്കാരനായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും.
Malayalam 1992 MBSI
നിങ്ങള്‍ ബദ്ധപ്പാടോടെ പോകയില്ല, ഔടിപ്പോകയുമില്ല; യഹോവ നിങ്ങള്‍ക്കു മുന്‍ പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങള്‍ക്കു പിന്‍ പട ആയിരിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിൻപട ആയിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങള്‍ക്കു മുമ്പായി നടക്കും; യിസ്രായേലിന്‍റെ ദൈവം നിങ്ങള്‍ക്കു പിന്‍പട ആയിരിക്കും.
Malayalam Bible POC-ML 2013
നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ്‌ നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്‍െറ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ ഓടിപ്പോകുകയോ ഇല്ല; കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും, ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും.