Isaiah 53:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ ദണ്ഡിപ്പിക്കപ്പെട്ടത് ദൈവേച്ഛപ്രകാരമായിരുന്നു. അവിടുന്നാണ് അവനെ സങ്കടത്തിലാക്കിയത്. പാപപരിഹാരയാഗമായി സ്വയം അര്‍പ്പിച്ചശേഷം അവന്‍ ദീര്‍ഘായുസ്സോടെയിരുന്നു തന്‍റെ സന്താനപരമ്പരയെ കാണും. അവനില്‍കൂടി സര്‍വേശ്വരന്‍റെ ഹിതം നിറവേറും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
Malayalam 1992 MBSI
എന്നാല്‍ അവനെ തകര്‍ത്തുകളവാന്‍ യഹോവേക്കു ഇഷ്ടംതോന്നി; അവന്‍ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണന്‍ ഒരു അകൃത്യയാഗമായിത്തീര്‍‍ന്നിട്ടു അവന്‍ സന്‍ തതിയെ കാണുകയും ദീര്‍‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാല്‍ സാധിക്കയും ചെയ്യും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവിടുന്ന് അവനു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ സാധിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവനെ തകര്‍ത്തുകളവാന്‍ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവന്‍ അവനു കഷ്ടം വരുത്തി; അവന്‍റെ പ്രാണന്‍ ഒരു അകൃത്യയാഗമായി തീര്‍ന്നിട്ട് അവന്‍ സന്തതിയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്‍റെ കൈയാൽ സാധിക്കയും ചെയ്യും.
Malayalam Bible POC-ML 2013
അവിടുന്നാണ്‌ അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്‌. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും അവനെ തകർത്തുകളയുന്നതിനും കഷ്ടതവരുത്തുന്നതിനും യഹോവയ്ക്ക് ഇഷ്ടം തോന്നി. അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സ് പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ നിറവേറുകയും ചെയ്യും.