Isaiah 54:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രസവിക്കാത്ത വന്ധ്യേ, പാടുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആര്‍ത്തുല്ലസിച്ചു പാടുക. ഭര്‍ത്താവ് ഉപേക്ഷിച്ചവളുടെ മക്കള്‍ ഭര്‍ത്തൃമതിയുടെ മക്കളെക്കാള്‍ അധികമായിരിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവുകിട്ടിയിട്ടില്ലാത്തവളേ, പൊട്ടിയാര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്‌ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ്‌ ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വന്ധ്യയായവളേ, ആർപ്പിടുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പൊട്ടിയാർക്കുക, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക; കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.