Isaiah 55:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിനക്കറിഞ്ഞുകൂടാത്ത ജനപദങ്ങളെ നീ വിളിക്കും, നിന്നെ അറിയാത്ത ജനത നിന്‍റെ അടുക്കലേക്ക് ഓടിവരും. ഇസ്രായേലിന്‍റെ പരിശുദ്ധനും നിങ്ങളുടെ ദൈവവുമായ സര്‍വേശ്വരന്‍ നിങ്ങളെ മഹത്ത്വപ്പെടുത്തിയിരിക്കുന്നുവല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻനിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.
Malayalam 1992 MBSI
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധന്‍ നിമിത്തവും അവന്‍ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാല്‍ തന്നേ നിന്റെ അടുക്കല്‍ ഔടിവരും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജനത നിന്റെ ദൈവമായ യഹോവ നിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻനിമിത്തവും അവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകയാൽ തന്നെ നിന്റെ അടുക്കൽ ഓടിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവ നിമിത്തവും യിസ്രായേലിന്‍റെ പരിശുദ്ധന്‍ നിമിത്തവും അവന്‍ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കയാൽ തന്നെ നിന്റെ അടുക്കൽ ഓടിവരും.
Malayalam Bible POC-ML 2013
നിനക്ക് അജ്‌ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകള്‍ നിന്‍െറ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്‍െറ പരിശുദ്‌ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ അറിയാത്ത രാഷ്ട്രങ്ങളെ നീ വിളിക്കും, നിശ്ചയം, നീ അറിഞ്ഞിട്ടില്ലാത്ത ജനതകൾ നിന്റെ അടുക്കലേക്ക് ഓടിവരും; ഇസ്രായേലിന്റെ പരിശുദ്ധനായ, നിന്റെ ദൈവമായ യഹോവ നിമിത്തം, അവിടത്തെ തേജസ്സ് നിന്നെ അണിയിച്ചിരിക്കുകയാൽത്തന്നെ.”