Isaiah 56:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനെ സേവിച്ച്, അവിടുത്തെ നാമത്തെ സ്നേഹിച്ച്, അവിടുത്തെ ദാസരായിരിക്കാന്‍ അവിടുത്തോടു ചേര്‍ന്നുനില്‌ക്കുന്ന പരദേശികളേ, ശബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്‍റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്നവരെ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,
Malayalam 1992 MBSI
യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേര്‍‍ന്നുവരുന്ന അന്‍ യജാതിക്കാരെ ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയെ സേവിച്ച്, അവന്റെ നാമത്തെ സ്നേഹിച്ച്, അവന്റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, “ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ നിയമം പ്രമാണിച്ചു നടക്കുകയും ചെയ്യുന്നവരെ എല്ലാവരെയും തന്നെ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയെ സേവിച്ച്, അവന്‍റെ നാമത്തെ സ്നേഹിച്ച്, അവന്‍റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേര്‍ന്നു വരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്‍റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെയൊക്കെയും തന്നെ,
Malayalam Bible POC-ML 2013
എന്നെ സേവിക്കാനും എന്‍െറ നാമത്തെ സ്‌നേഹിക്കാനും എന്‍െറ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കു കയും സാബത്ത്‌ അശുദ്‌ധമാക്കാതെ ആച രിക്കുകയും എന്‍െറ ഉടമ്പടിയോടു വിശ്വസ്‌തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയെ സേവിക്കാനും അവിടത്തെ നാമം സ്നേഹിക്കാനും അവിടത്തെ ദാസരായിരിക്കാനും യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും—