Isaiah 56:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ എന്‍റെ വിശുദ്ധപര്‍വതത്തിലേക്കു കൊണ്ടുവന്ന് എന്‍റെ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കും സന്തോഷം നല്‌കും. എന്‍റെ യാഗപീഠത്തില്‍ അവരുടെ ദഹനയാഗങ്ങളും യാഗങ്ങളും സ്വീകരിക്കും. എന്‍റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
Malayalam 1992 MBSI
ഞാന്‍ എന്റെ വിശുദ്ധപര്‍‍വ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാര്‍‍ത്ഥനാലയത്തില്‍ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേല്‍ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികള്‍ക്കും ഉള്ള പ്രാര്‍‍ത്ഥനാലയം എന്നു വിളിക്കപ്പെടും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജനതകൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എന്‍റെ വിശുദ്ധപര്‍വതത്തിലേക്കു കൊണ്ടുവന്ന്, എന്‍റെ പ്രാര്‍ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്‍റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്‍റെ ആലയം സകല ജാതികള്‍ക്കും ഉള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും.
Malayalam Bible POC-ML 2013
ഞാന്‍ എന്‍െറ വിശുദ്‌ധഗിരിയിലേക്കു കൊണ്ടുപോകും. എന്‍െറ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കു സന്തോഷം നല്‍കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്‍െറ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. എന്‍െറ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന്‌ അറിയപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും, എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും. അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും. എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും.”