Isaiah 57:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുഷ്ടന്മാര്‍ ഇളകിമറിയുന്ന കടല്‍പോലെയാകുന്നു. അതിനു ശാന്തത കൈവരികയില്ല. അതു ചേറും ചെളിയും മുകളിലേക്കു കൊണ്ടുവരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.
Malayalam 1992 MBSI
ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍ പോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുഷ്ടന്മാരോ കലങ്ങി മറിയുന്ന കടൽപോലെയാകുന്നു; അതിന് അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.
Malayalam Bible POC-ML 2013
ദുഷ്‌ടര്‍ പ്രക്‌ഷുബ്‌ധ മായ കടല്‍പോലെയാണ്‌. അതിനു ശാന്തമാകാനാവില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചുകയറ്റുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്, അതിനു സ്വസ്ഥമായിരിക്കാൻ കഴിയുകയില്ല, അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു കൊണ്ടുവരികയും ചെയ്യുന്നു.