Isaiah 57:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താഴ്വരയിലെ പാറയുടെ വിള്ളലുകളില്‍ നിങ്ങള്‍ സ്വന്തം ശിശുക്കളെ കുരുതികഴിക്കുന്നു. താഴ്വരയിലെ മിനുസമുള്ള കല്ലുകളെ നിങ്ങള്‍ ആരാധിക്കുന്നു. അവ തന്നെയാണു നിങ്ങളുടെ അവകാശവും ഓഹരിയും. അവയ്‍ക്കു നിങ്ങള്‍ പാനീയബലിയും ധാന്യബലിയും അര്‍പ്പിക്കുന്നു. ഇവയില്‍ ഞാന്‍ പ്രസാദിക്കുമെന്നു കരുതുന്നുവോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഓഹരി; അതിന്നല്ലോ നീ പാനീയ ബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?
Malayalam 1992 MBSI
തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഔഹരി; അതിന്നല്ലോ നീ പാനീയ ബലി പകര്‍‍ന്നു ഭോജനബലി അര്‍‍പ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാന്‍ ക്ഷമിച്ചിരിക്കുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തോട്ടിലെ മിനുസമുള്ള കല്ല് നിന്റെ പങ്ക്; അതുതന്നെ നിന്റെ ഓഹരി; അതിനല്ലയോ നീ പാനീയബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്; അതു തന്നെ നിന്‍റെ ഓഹരി; അതിനല്ലോ നീ പാനീയബലി പകര്‍ന്നു ഭോജനബലി അര്‍പ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ടു ഞാന്‍ ക്ഷമിച്ചിരിക്കുമോ?
Malayalam Bible POC-ML 2013
താഴ്‌വരകളിലെ മിനുസമുള്ള കല്ലുകള്‍ക്കിടയിലാണ്‌ നിന്‍െറ അവകാശം. അവയാണ്‌, അവതന്നെയാണ്‌, നിന്‍െറ ഓഹരി. അവയ്‌ക്കു നീ ദ്രാവക നൈവേദ്യമൊഴുക്കി, ധാന്യബലിയര്‍പ്പിച്ചു. ഇവ കണ്ടു ഞാന്‍ അടങ്ങണമെന്നോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ; അതുതന്നെ നിന്റെ ഓഹരി. അതേ, അവയ്ക്കാണു നിങ്ങൾ പാനീയബലിയും ഭോജനബലിയും അർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കണ്ടശേഷവും ഞാൻ ക്ഷമിക്കണമോ?