Isaiah 59:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കരടികളെപ്പോലെ ഞങ്ങള്‍ മുരളുന്നു. പ്രാക്കളെപ്പോലെ കുറുകുന്നു. നീതിക്കുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. എന്നാല്‍ എങ്ങും അതില്ല. രക്ഷയ്‍ക്കുവേണ്ടി നോക്കിയിരിക്കുന്നു, എങ്കിലും അതു വിദൂരത്തിലാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങൾ ന്യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോടു അകന്നിരിക്കുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള്‍ ന്‍ യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാല്‍ അതു ഞങ്ങളോടു അകന്നിരിക്കുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷയ്ക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോട് അകന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള്‍ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷയ്ക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോട് അകന്നിരിക്കുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ കരടികളെപ്പോലെ മുരളുകയും പ്രാവുകളെപ്പോലെ കുറുകികൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ നീതിക്കുവേണ്ടി കാത്തിരിക്കുന്നു; എന്നാല്‍, ലഭിക്കുന്നില്ല; രക്‌ഷപ്രതീക്‌ഷിച്ചിരിക്കുന്നു; അതു വിദൂരത്താണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ മുരളുന്നു; ഞങ്ങൾ ദുഃഖാർത്തരായി പ്രാവുകളെപ്പോലെ കുറുകുന്നു. ന്യായത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു, എന്നാൽ ലഭിക്കുന്നില്ല; മോചനത്തിനായും കാത്തിരിക്കുന്നു, എന്നാൽ അതു ഞങ്ങളെ വിട്ട് അകന്നിരിക്കുന്നു.