Isaiah 59:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മര്‍ദിതരെ സഹായിക്കാന്‍ ആരും അവിടെ ഇല്ലെന്നു കണ്ടപ്പോള്‍ സര്‍വേശ്വരന്‍ അദ്ഭുതപ്പെട്ടു. അവിടുത്തെ കരം അവര്‍ക്കു വിജയം ഏകി. അവിടുത്തെ നീതി അവരെ താങ്ങിനിര്‍ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി.
Malayalam 1992 MBSI
ആരും ഇല്ലെന്നു അവന്‍ കണ്ടു പക്ഷവാദം ചെയ്വാന്‍ ആരും ഇല്ലായ്കയാല്‍ ആശ്ചര്‍യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരും ഇല്ലന്ന് അവന്‍ കണ്ടു പക്ഷവാദം ചെയ്‍വാന്‍ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവന്‍റെ ഭുജം തന്നെ അവനു രക്ഷ വരുത്തി, അവന്‍റെ നീതി അവനെ താങ്ങി.
Malayalam Bible POC-ML 2013
അവിടെ ആരുമില്ലെന്ന്‌ അവിടുന്നു കണ്ടു; ഇടപെടാന്‍ ആരുമില്ലാത്തതിനാല്‍, അവിടുന്ന്‌ ആശ്‌ചര്യപ്പെട്ടു. സ്വന്തം കരംതന്നെ അവിടുത്തേക്കു വിജയം നല്‍കി. സ്വന്തം നീതിയില്‍ അവിടുന്ന്‌ ആശ്രയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു, മധ്യസ്ഥതവഹിക്കാൻ ആരും ഇല്ലായ്കയാൽ അവിടന്ന് ആശ്ചര്യപ്പെട്ടു; തന്മൂലം അവിടത്തെ ഭുജംതന്നെ അവർക്കു രക്ഷവരുത്തുകയും അവിടത്തെ നീതി അവനെ താങ്ങിനിർത്തുകയും ചെയ്യുന്നു.