Isaiah 59:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുള്ളവര്‍ സര്‍വേശ്വരന്‍റെ നാമത്തെയും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുത്തെ നിശ്വാസത്താല്‍ ചിറമുറിഞ്ഞു പാഞ്ഞുവരുന്ന അരുവിപോലെ അവിടുന്നു വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അവർ പടിഞ്ഞാറു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.
Malayalam 1992 MBSI
അങ്ങനെ അവര്‍ പടിഞ്ഞാടു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവിടുന്ന് വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അവര്‍ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും കിഴക്ക് അവന്‍റെ മഹത്ത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും.
Malayalam Bible POC-ML 2013
പടിഞ്ഞാറുള്ളവര്‍ കര്‍ത്താവിന്‍െറ നാമത്തെയും കിഴക്കുനിന്നുള്ളവര്‍ അവിടുത്തെ മഹത്വത്തെയും ഭയപ്പെടും. കര്‍ത്താവിന്‍െറ കാറ്റില്‍ തള്ളിയലച്ചുവരുന്ന പ്രവാഹംപോലെ അവിടുന്ന് വരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുമൂലം പശ്ചിമദിക്കിൽ ജനം യഹോവയുടെ നാമം ഭയപ്പെടും പൂർവദിക്കിൽ അവിടത്തെ മഹത്ത്വം ആദരിക്കും. യഹോവയുടെ ശ്വാസം പാറിപ്പറന്നുവരുന്നതുപോലെ അവൻ വരും അണപൊട്ടിയൊഴുകിവരുന്ന പ്രളയജലംപോലെ.