Isaiah 59:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നെയ്ത വല വസ്ത്രത്തിനുപകരിക്കുന്നില്ല. അവരുടെ പ്രവൃത്തികള്‍ അധര്‍മങ്ങളാണ്. അവരുടെ കൈകള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നെയ്തതു വസ്ത്രത്തിന്നു കൊള്ളുകയില്ല; അവരുടെ പണി അവർക്കു പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; സാഹസകർമ്മങ്ങൾ അവരുടെ കൈക്കൽ ഉണ്ടു.
Malayalam 1992 MBSI
അവര്‍‍ നെയ്തതു വസ്ത്രത്തിന്നു കൊള്ളുകയില്ല; അവരുടെ പണി അവര്‍‍കൂ പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികള്‍ നീതികെട്ട പ്രവൃത്തികള്‍; സാഹസകര്‍‍മ്മങ്ങള്‍ അവരുടെ കൈക്കല്‍ ഉണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; അവരുടെ പണി അവർക്കു പുതപ്പാവുകയും ഇല്ല; അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; അവരുടെ പണി അവര്‍ക്കു പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികള്‍ നീതികെട്ട പ്രവൃത്തികള്‍; സാഹസകര്‍മങ്ങള്‍ അവരുടെ കൈക്കൽ ഉണ്ട്.
Malayalam Bible POC-ML 2013
അവര്‍ നെയ്‌തത്‌ വസ്‌ത്രത്തിനു കൊള്ളുകയില്ല. അവരുണ്ടാക്കിയതു മനുഷ്യര്‍ക്കു പുതയ്‌ക്കാനാവില്ല. അവര്‍ പ്രവര്‍ത്തിക്കുന്നത്‌ അകൃത്യമാണ്‌; അവരുടെ കരങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ചിലന്തിവല വസ്ത്രമായിത്തീരുകയില്ല; അവരുടെ കൈവേല അവർക്കു പുതപ്പാകുകയുമില്ല. അവരുടെ പ്രവൃത്തി അന്യായത്തിന്റെ ഉല്പന്നമാണ്, അക്രമപ്രവർത്തനം അവരുടെ കൈകളിലുണ്ട്.