Isaiah 59:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ പാദങ്ങള്‍ തിന്മയിലേക്കു പായുന്നു. നിരപരാധികളുടെ രക്തം ചൊരിയാന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. അവരുടെ ചിന്തകള്‍ അധര്‍മചിന്തകളാണ്. അവരുടെ മാര്‍ഗങ്ങളില്‍ ശൂന്യതയും നാശവുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ കാൽ ദോഷത്തിന്നായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാൻ അവർ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ടു.
Malayalam 1992 MBSI
അവരുടെ കാല്‍ ദോഷത്തിന്നായി ഔടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാന്‍ അവര്‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള്‍ അന്‍ യായനിരൂപണങ്ങള്‍ ആകുന്നു; ശൂന്‍ യവും നാശവും അവരുടെ പാതകളില്‍ ഉണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ കാല് ദോഷത്തിനായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാന്‍ അവര്‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള്‍ അന്യായനിരൂപണങ്ങള്‍ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.
Malayalam Bible POC-ML 2013
അവരുടെ പാദങ്ങള്‍ തിന്‍മയിലേക്കു കുതിക്കുന്നു. നിര പരാധരുടെ രക്‌തം ചൊരിയുന്നതിന് അവര്‍ വെമ്പല്‍കൊള്ളുന്നു. അവര്‍ അകൃത്യം നിനയ്‌ക്കുന്നു. ശൂന്യതയും നാശവുമാണ് അവരുടെ പെരുവഴികളില്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു; കുറ്റമില്ലാത്ത രക്തം ചൊരിയാൻ അവർ തിടുക്കംകൂട്ടുന്നു. അവർ ദുഷ്ചിന്തകൾ പിൻതുടരുന്നു; ശൂന്യതയും നാശവും അവരുടെ വഴികളിലുണ്ട്.