Isaiah 60:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ എന്‍റെ പ്രസാദത്തില്‍ ഞാന്‍ നിന്നോടു കരുണ കാട്ടി. ദേശങ്ങളുടെ സമ്പത്ത് രാജാക്കന്മാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ കൊണ്ടുവരാന്‍ തക്കവിധം നിന്‍റെ വാതിലുകള്‍ സദാ തുറന്നുകിടക്കട്ടെ. രാവും പകലും അത് അടയ്‍ക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
Malayalam 1992 MBSI
ജാതികളുടെ സന്‍ പത്തിനേയും യാത്രാസംഘത്തില്‍ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകള്‍ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജാതികളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്റെ വാതിലുകൾ രാവും പകലും അടയ്ക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികളുടെ സമ്പത്തിനെയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്‍റെ വാതിലുകള്‍ രാവും പകലും അടയ്ക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
Malayalam Bible POC-ML 2013
ജനതകളുടെ സമ്പത്ത്‌ അവരുടെ രാജാക്കന്‍മാരുടെ അകമ്പടിയോടെ നിന്‍െറ അടുക്കല്‍ എത്തിക്കേണ്ടതിനു നിന്‍െറ കവാടങ്ങള്‍ രാപകല്‍ തുറന്നുകിടക്കട്ടെ; ഒരിക്കലും അടയ്‌ക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാഷ്ട്രങ്ങളുടെ സമ്പത്ത് ജനം കൊണ്ടുവരുന്നതിനും— ഘോഷയാത്രയിൽ അവരുടെ രാജാക്കന്മാരെ നിന്റെ അടുക്കൽ കൊണ്ടുവരുന്നതിനും; നിന്റെ കവാടങ്ങൾ എപ്പോഴും തുറന്നിരിക്കും, അവ രാവും പകലും ഒരിക്കലും അടയ്ക്കപ്പെടാതിരിക്കും.