Isaiah 60:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓടിനു പകരം സ്വര്‍ണവും ഇരുമ്പിനു പകരം വെള്ളിയും മരത്തിനു പകരം ഓടും കല്ലിനു പകരം ഇരുമ്പും ഞാന്‍ കൊണ്ടുവരും. ഞാന്‍ സമാധാനത്തെ നിന്‍റെ മേല്‍നോട്ടക്കാരും, നീതിയെ നിന്‍റെ അധിപതികളും ആക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.
Malayalam 1992 MBSI
ഞാന്‍ താമ്രത്തിന്നു പകരം സ്വര്‍‍ണ്ണം വരുത്തും; ഇരിന്‍ പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിന്‍ പും വരുത്തും; ഞാന്‍ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിനു പകരം വെള്ളിയും മരത്തിനു പകരം താമ്രവും കല്ലിനു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ താമ്രത്തിനു പകരം സ്വര്‍ണം വരുത്തും; ഇരുമ്പിനു പകരം വെള്ളിയും മരത്തിനു പകരം താമ്രവും കല്ലിനു പകരം ഇരുമ്പും വരുത്തും; ഞാന്‍ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്ക് അധിപതിമാരും ആക്കും.
Malayalam Bible POC-ML 2013
ഓടിനു പകരം സ്വര്‍ണവും ഇരുമ്പിനു പകരം വെള്ളിയും തടിക്കു പകരം ഓടും കല്ലിനു പകരം ഇരുമ്പും ഞാന്‍ കൊണ്ടുവരും. സമാധാനത്തെനിന്‍െറ മേല്‍നോട്ടക്കാരും നീതിയെ നിന്‍െറ അധിപതികളും ആക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ വെങ്കലത്തിനു പകരം സ്വർണം വരുത്തും, ഇരുമ്പിനു പകരം വെള്ളിയും. മരത്തിനു പകരം വെങ്കലവും കല്ലിനുപകരം ഇരുമ്പും ഞാൻ വരുത്തും. ഞാൻ സമാധാനത്തെ നിന്റെ ദേശാധിപതികളായും നീതിയെ നിന്റെ ഭരണകർത്താക്കളായും തീർക്കും.