Isaiah 60:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ദേശത്ത് ഇനി അക്രമമോ, നിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ശൂന്യതയോ, നാശമോ കേള്‍ക്കുക പോലുമില്ല. നിന്‍റെ മതിലുകളെ രക്ഷയെന്നും നിന്‍റെ കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്യവും നാശവും കേൾക്കയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും.
Malayalam 1992 MBSI
ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്‍ യവും നാശവും കേള്‍ക്കയില്ല; നിന്റെ മതിലുകള്‍ക്കു രക്ഷ എന്നും നിന്റെ വാതിലുകള്‍ക്കു സ്തുതി എന്നും നീ പേര് പറയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇനി നിന്റെ ദേശത്തു അക്രമവും നിന്റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേര് പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇനി നിന്റെ ദേശത്തു സാഹസവും നിന്‍റെ അതിരിനകത്തു ശൂന്യവും നാശവും കേള്‍ക്കയില്ല; നിന്റെ മതിലുകള്‍ക്കു രക്ഷ എന്നും നിന്റെ വാതിലുകള്‍ക്കു സ്തുതി എന്നും നീ പേര് പറയും.
Malayalam Bible POC-ML 2013
നിന്‍െറ ദേശത്ത് ഇനി അക്രമത്തെപ്പറ്റി കേള്‍ക്കുകയില്ല. ശൂന്യതയും നാശവും നിന്‍െറ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടാവുകയില്ല; നിന്‍െറ മതിലുകളെ രക്‌ഷയെന്നും കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല, ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല. എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും.