Isaiah 60:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏറ്റവും കുറഞ്ഞവന്‍ ഒരു വംശവും ഏറ്റവും ചെറിയവന്‍ ശക്തിയുള്ള ജനതയുമാകും. ഞാനാണു സര്‍വേശ്വരന്‍; തക്കസമയത്തു ഞാന്‍ അത് വേഗം നിവര്‍ത്തിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.
Malayalam 1992 MBSI
കുറഞ്ഞവന്‍ ആയിരവും ചെറിയവന്‍ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാന്‍ തക്ക സമയത്തു അതിനെ ശീഘ്രമായി നിര്‍വത്തിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുറഞ്ഞവന്‍ ആയിരവും ചെറിയവന്‍ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാന്‍ തക്കസമയത്ത് അതിനെ ശീഘ്രമായി നിവര്‍ത്തിക്കും.
Malayalam Bible POC-ML 2013
ഏറ്റവും നിസ്‌സാരനായവന്‍ ഒരു വംശവും ഏറ്റവും ചെറിയവന്‍ ശക്തിയുള്ള ജനതയുമാകും. ഞാനാണു കര്‍ത്താവ്, യഥാകാലം ഞാന്‍ ഇത് ത്വരിതമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറഞ്ഞവൻ ആയിരവും ചെറിയവൻ ഒരു ശക്തിയേറിയ രാഷ്ട്രവും ആയിത്തീരും. ഞാൻ യഹോവ ആകുന്നു; അതിന്റെ സമയത്തു ഞാൻ അതു വേഗത്തിൽ നിറവേറ്റും.”